kerala police warning for fake messages in april fool
കൊവിഡ് 19മായി ബന്ധപ്പെട്ട് ഏപ്രില്‍ ഫൂള്‍ പോസ്റ്റുകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി എടുക്കുമെന്ന് കേരള പൊലീസ്. ഏപ്രില്‍ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും തങ്ങളുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച പോസ്റ്റില്‍ കേരള പൊലീസ് അറിയിച്ചു.